ആലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് നിശ്ചലമായ ഹൗസ്ബോട്ട് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മുമ്മ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി.വിനോദ് ആവശ്യപ്പെട്ടു. പ്രളയവും നിപ്പയും മൂലം സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. വലിയ സാമ്പത്തിക ബാധ്യതയിലാണ് ഹൗസ് ബോട്ട് ഉടമകൾ.