brm

ഹരിപ്പാട്: കൊവിഡ് ബാധിച്ച് പള്ളിപ്പാട് പുലമ്പട പനയറ വീട്ടിൽ കൊച്ചുണ്ണുണിയുടെ മകൻ ജേക്കബ് (ഷാജി-46) അബുദാബിയിൽ മരിച്ചു. ഇന്നലെ രാവിലെയാണ് മരണ വിവരം അറിയിച്ചത്. തൊണ്ടവേദനയും ചുമയുമായി ആശുപത്രിയിൽ എത്തിയ ജേക്കബിനെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയപ്പോൾ നെഗറ്റിവ് ആയിരുന്നുവത്രെ. ആ ആശുപത്രിയിൽ കൊവിഡ് ചികിത്സ ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ചെറിയ കുറവുണ്ടെന്നാണ് നാട്ടിൽ വിവരം ലഭിച്ചിരുന്നത് . എന്നാൽ ഇന്നലെ രാവിലെ മരിച്ചു എന്ന വിവരമാണ് ലഭിച്ചതെന്നും മൃതദേഹം എത്തിക്കാൻ കഴിയില്ലെന്നാണ് വിവരമെന്നും ബന്ധുക്കൾ പറഞ്ഞു. അബുദാബി സ്റ്റാർ സെക്യൂരിറ്റി എൽ. എൽ. സി. യിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ആറുമാസം മുമ്പാണ് തിരിച്ചുപോയത്. റീജയാണ് ഭാര്യ. മക്കൾ : ജോയൽ, ജുവൽ.