ആലപ്പുഴ:ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് തന്റെ ഒരു മാസത്തെ പെൻഷൻ തുകയായ 40,452 രൂപ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. അദ്ദേഹം കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് ചെക്ക് കൈമാറി.
മണ്ണഞ്ചേരി തോപ്പുവെളി സ്വദേശി റഷീദ നവാസ് 10,000 രൂപയും
അമ്പലപ്പുഴ കൃഷ്ണദ്വൈപായന കേരള പുരാണ പാരായണ സംഘടന 20,000 രൂപയു ം കളക്ടർക്ക് കൈമാറി.