ഹരിപ്പാട്: കുമാരപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് എരിക്കാവ് ശ്രീലകം വീട്ടിൽ സതീശൻ കർഷക തൊഴിലാളി പെൻഷൻ തുകയായ 5000 രുപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. കടുത്ത ഹൃദ്രോഗവും ആസ് ത്മയും മൂലം ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഷ്ടപ്പെടുന്ന സാഹചര്യത്തിലും നാടിന്റെ നന്മയ്ക്കായി കൈകോർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ തുക ഏറ്റുവാങ്ങി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ടി.എം. ഗോപിനാഥൻ, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അമ്പാടി, ധർമ്മപാലൻ, ബാബു എന്നിവർ പങ്കെടുത്തു.