chunakkara-unit

ചാരുംമൂട് :വ്യാപാരി വ്യവസായി സമിതി ചുനക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ചുനക്കര പബ്ലിക്ക് മാർക്കറ്റിൽ കോവിഡ് 19 പ്രതിരോധ ബോധവൽക്കരണം നടത്തി, മാസ്ക് ധരിക്കാതെ എത്തിയ വ്യാപാരികൾക്കും നാട്ടുകാർക്കും മാസ്കുകൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സഞ്ചു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സനിൽകുമാർ, ഭാരവാഹികളായ സുധാകരൻ മായാകുമാരി, സുശീലൻ, യശോധരൻ എന്നിവർ നേതൃത്വം നൽകി.