കായംകുളം : പത്തിയൂരിൽ ലോഗോൺ എന്ന മൊബൈൽ ഷോപ്പ് നടത്തുന്നയുവാവിനെ ഒരു സംഘം മർദിച്ചു അവശനാക്കി. മർദ്ദനമേറ്റ അനൂപ് ഇപ്പോൾ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് ലോക്ക് ഡൗണിനു മുൻപ് സർവിസിന് നൽകിയ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അക്രമത്തിലേക്കു നയിച്ചത്.. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.. പ്രസിഡന്റ്‌ സിനിൽ സാബാദ്‌, ഭദ്രകുമാർ, പ്രഭാകരൻ പത്തിയൂർ തുടങ്ങിയവർ സംസാരിച്ചു