bsn

ഹരിപ്പാട്: മിനിലോറിയിടിച്ച് സ്കുട്ടർ യാത്രികൻ മരിച്ചു.തിരുവനന്തപുരം കളക്ട്രേറ്റ് ജീവനക്കാരൻ തണ്ണീർമുക്കം ചിറയിൽ പറമ്പിൽ ഗോപാലകൃഷ്ണന്റെ മകൻ ബിനു (48) ആണ് മരിച്ചത്. ദേശീയപാതയിൽ കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെ 5. 20 നായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ജോലിക്ക് പോയ ബിനുവിന്റെ സ്കൂട്ടറിൽ തിരുവനന്തപുരത്ത് നിന്ന് പാലുമായി എറണാകുളത്തേക്ക് പോയ മിനിലോറി ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബിനുവിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് : തങ്കമ്മ. ഭാര്യ: ശ്രീജ. മകൾ: ആര്യ.