photo

ആലപ്പുഴ: ഹരിപ്പാട് നിയോജകമണ്ഡലത്തിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരദേശത്ത് കാലാവർഷത്തിന് മുമ്പായി അടിയന്തരമായി കടൽ ഭിത്തിയും പുലിമുട്ടുകളും നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകി. ഈ ആവശ്യം ഉന്നയിച്ച് എക്‌സിക്യൂട്ടീവ് എൻജിനിയർ ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ് .വിനോദ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സജീവൻ , രാജേഷ് കുട്ടൻ, തൃക്കുന്നപ്പുഴ പ്രസന്നൻ, രഘുനാഥ് എന്നിവരാണ് ധർണയിൽ പങ്കെടുത്തു