കായംകുളം: ഡി.വൈ.എഫ്.ഐ കായംകുളം ബ്ലോക്ക് കമ്മറ്റിയിൽ നിന്നും ആരും രാജി വച്ചിട്ടില്ലെന്ന് ബ്ലോക്ക് ഭാരവാഹികൾ അറിയിച്ചു. സംഘടനാ പ്രവർത്തനം തടസ്സപ്പെടുത്തുന്ന നിലയിൽ പ്രധാന പ്രവർത്തകരെ കള്ളക്കേസിൽകുടുക്കി ജയിലിൽ അടയ്ക്കാൻ കായംകുളം സി.ഐ ശ്രമിക്കുകയാണെന്നും പ്രസിഡന്റ് അനീഷും, സെക്രട്ടറി ഐ. റഫീഖും പ്രസ്താവനയിൽപറഞ്ഞു.