a

മാവേലിക്കര : സ്വാതന്ത്യ സമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എം.പി.കൃഷ്ണപിള്ളയുടെ നാൽപത്തി ആറാം അനുസ്മരണ സമ്മേളനത്തിന് എം.പി.ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ കെ.പി.പരമേശ്വരക്കുറുപ്പ് ദീപം തെളിയിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പ്രസാദ് സൂം വാട്ട്സാപ്പ് വഴി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. എം.പി.ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് പ്രൊഫ.എസ്.മന്മഥൻപിള്ള അധ്യക്ഷനായി. പി.സുകുമാരപിള്ള, ഡോ.പി.കെ.ജനാർദ്ദനക്കുറുപ്പ്, എ.മഹേന്ദ്രൻ, ജി.സന്തോഷ്‌കുമാർ, ജി.ശ്രീധരൻ നായർ, പി.മോഹൻ കുമാർ, പ്രൊഫ.കെ.പി.ശ്രീകുമാർ, കെ.പി.കൃഷ്ണകുമാർ, സി.ആർ.എസ്.ഉണ്ണിത്താൻ, അഡ്വ.ബിനു കെ.ശങ്കർ തുടങ്ങിയവർ സംസാരിച്ചു.