ആലപ്പുഴ:കടകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതുലുകൾ ജില്ലാഭരണകൂടം ഇന്നലെ വ്യക്തമാക്കി.

സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുക.
മുഴുവൻ ജീവനക്കാരും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണം.
സാമൂഹ്യ അകലം പാലിക്കുവാൻ കഴിയുന്ന തരത്തിൽ ജോലിയും, ജോലി സ്ഥലവും ക്രമീകരിക്കുക.
സ്ഥാപനത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രം അനുവദിക്കുക.
പ്രവേശന കവാടത്തിലും ആവശ്യമുള്ള മ​റ്റ് ഇടങ്ങളിലും കൈ കഴുകുന്നതിന് സോപ്പും വെള്ളവും ലഭ്യമാക്കുക.
സാനി​റ്റൈസർ ലഭ്യമാക്കുക.
പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ ജോലിയിൽ നിന്നും ഒഴിവാക്കി എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കുക.
സ്ഥാപനത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളുടെ ഡ്രൈവർ, ക്ലീനർ എന്നിവർ സ്ഥാപനത്തിലെ മ​റ്റു ജോലിക്കാരുമായി സമ്പർക്കപെടുന്നത് കർശനമായി ഒഴിവാക്കുക.
സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കുക.
സ്ഥാപനവും പരിസരവും എല്ലാദിവസവും അണുവിമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുക.
60 വയസിനു മുകളിൽ പ്രായമുള്ളവരെ ജോലിയിൽ നിന്നും വിട്ടുനിൽക്കുവാൻ അനുവദിക്കുക.