കുട്ടനാട്: തലവടി പഞ്ചായത്തിലെ നീരേറ്റുപുറം, കുതിരച്ചാൽ, പുതുവൽകോളനി എന്നിവിടങ്ങളിൽ കഴിഞ്ഞദിവസമുണ്ടായ ഇടിമിന്നലിൽവ്യാപകനാശം.വൈകിട്ട്ഏഴ് മണിയോടെ ഉണ്ടായ ഇടിയിലും മിന്നലിലും പുതുവൽകോളനിയിൽ ജാനകിയുടെ വീട്ടിലെവൈദ്യുതിമീറ്ററും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. വീടിനോട്‌ചേർന്നുനിന്ന തെങ്ങിൽതീ പടർന്നത് പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി. ഈസമയം വീട്ടിനുള്ളിലുണ്ടായിരുന്ന ജാനകി,സുനിൽ,കൊച്ചുകുട്ടികളായ ആവണി, ആതിരഎന്നിവർഅത്ഭുതകരമായി രക്ഷപ്പെട്ടു.ഇതിന് പുറമെ തലവടി മുരിക്കോലിമുട്ട് മണപ്പുറത്ത് ഷൈനിയുടെവീട്ടിലെഇലക്ട്രിക് ഉപകരണങ്ങളും കുട്ടനാട് കേബിൾടിവി ഫ്രാഞ്ചൈസിയായകീർത്തി കമ്മ്യൂണിക്കേഷൻസിന്റെ വൈദ്യുതിമീറ്ററും കത്തി നശിച്ചു..