തുറവൂർ: ലോക്ക് ഡൗൺ മൂലം നാട്ടിലെ മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കാത്ത മരുന്നുകൾ വാങ്ങാൻ എറണാകുളത്തും ആലപ്പുഴയിലും പോയി ബുദ്ധിമുട്ടേണ്ട. തുറവൂരിലെ യുവാക്കളുടെ കൂട്ടായ്മയായ പ്രഹ്ലാദ അവ വീടുകളിൽ എത്തിച്ചു നൽകും. തുറവൂർ, കുത്തിയതോട് പഞ്ചായത്ത് നിവാസികൾക്കായാണ് സേവനം .നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യമായാണ് മരുന്നുകൾ കൈമാറുന്നത്. ദുരിതമനുഭവിക്കുന്ന നിർദ്ധനർക്ക് ഒരു ലക്ഷം രൂപയിലധികം രൂപയുടെെ ഭക്ഷ്യധാന്യ കിറ്റുകളാണ് വിവിധയിടങ്ങങളിലായി വീടുകളിൽ എത്തിച്ചു നൽകിയത്. ഹോമിയോ മരുന്ന് ഉപയോഗിക്കുന്നവർക്കായി സർക്കാർ അംഗീകൃത പ്രതിരോധ മരുന്നുകളും വിതരണത്തിനായി ഒരുക്കിയിട്ടുണ്ട് ഇവർ.ആവശ്യമുള്ളവർ ബന്ധപ്പെടുന്നതനുസരിച്ചു വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് ടീം പ്രഹ്ലാദ. ഫോൺ: 62826 16275,8086869512'