തുറവൂർ: വീട്ടിൽ ഒളിപ്പിച്ചിരുന്ന 3 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കുത്തിയതോട് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വളമംഗലം മാടപ്പാട്ട് രമേശന്റെ വീട്ടിൽ നിന്ന് കുപ്പികളിലാക്കിയ വ്യാജചാരായംപിടികൂടിയത്. എക്സൈസുകാരെ കണ്ട് ഓടി രക്ഷപ്പെട്ടതിനാൽ പ്രതിയെ പിടിികൂടാനായില്ല.അബ്കാരി ആക്ട് പ്രകാരം കേസെടുുത്തു.