ചേർത്തല:എസ്.എൻ.ഡി.പി യോഗം കണ്ടമംഗലം 552-ാം നമ്പർ ശാഖയിലെ കുടുംബാംഗങ്ങൾക്കു നൽകുന്ന സൗജന്യ അരി വിതരണത്തിന്റെ ഉദ്ഘാടനം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു നിർവഹിച്ചു.ശാഖാ പ്രസിഡന്റ് ബൈജു ഗോകുലം അദ്ധ്യക്ഷനായി.യൂത്ത് മൂവ്‌മെന്റ് ചേർത്തലയൂണിയൻ വൈസ് പ്രസിഡന്റ് സജേഷ്‌നന്ദ്യാട്ട് സമിതി അംഗങ്ങളായ സൈജു വട്ടക്കര,ഷിബു വയലാർ,ശ്രീധിൽ എം.ശശിധരൻ,ശാഖ സെക്രട്ടറി തിലകൻ കൈലാസം,വൈസ് പ്രസിഡന്റ് സാജൻ വാന്നിയം ചിറ എന്നിവർ പങ്കെടുത്തു.