പൂച്ചാക്കൽ : തൈക്കാട്ടുശേരി ആറാം വാർഡിലെ കുടുംബാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, പൂച്ചാക്കൽ മാർക്കറ്റ്, മാദ്ധ്യമപ്രവർത്തകർ എന്നിവർക്കുൾപ്പെടെ രണ്ടായിരത്തോളം മാസ്ക്കുകളുടെ വിതരണം പഞ്ചായത്തംഗം എൻ.പി.പ്രദീപ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രതി നാരായണൻ, മിനി ഗോപി, റഷീന സാനു, സീമ സനൂജ എന്നിവർ പങ്കെടുത്തു.