ചേർത്തല:കുടുംബശ്രീ അംഗങ്ങൾക്ക് പ്രഖ്യാപിച്ച വായ്പ വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മഹിളാമോർച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസസമരം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വീഡിയോ കോളിലൂടെ സമരം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗം സാനു സുധീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് സുമ ഹരിദാസ്,ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി ആശാ മുകേഷ്,സുസ്മിത വിനീഷ്,രജിത ധനീഷ് എന്നിവർ നേതൃത്വം നൽകി.