ആലപ്പുഴ: ഏഴു വർഷമായി പ്രവർത്തന രഹിതമായി കിടക്കുന്ന മുതുകുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങൾക്ക് കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ഇരുപതിനായിരം രൂപ അനുവദിക്കാനുള്ള സർക്കാരിന്റെ പ്രത്യേക ഉത്തരവിനെ ജില്ലാ മിഷൻ അട്ടിമറിക്കുന്നതായി ആരോപണം. കുടുംബശ്രീ അംഗങ്ങൾ അപേക്ഷ നൽകിയപ്പോൾ, വാടക വീട്ടിൽ താമസിക്കുന്നവർക്കും, മാരകമായ അസുഖം ഉള്ളവർക്കും മാത്രമേ പതിനായിരം രൂപ കൊടുക്കുകയുള്ളുവെന്നും, മറ്റുള്ളവർക്ക് അയ്യായിരം രൂപ നൽകാമെന്നുമാണ് ജില്ലാമിഷൻ ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും, കുടുംബശ്രീ ഡയറക്ടർക്കും പരാതി നൽകുമെന്ന് മുതുകുളം മുൻപഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.സുജിത്ത് ലാൽ പറഞ്ഞു.