ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 1992 നമ്പർ മുട്ടം ശാഖയിലെ ഭക്ഷ്യധാന്യ കിറ്റ് വിതരണം യൂണിയൻ സെക്രട്ടറി എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. 400 കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യങ്ങളും മറ്റും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നത്. ഡയറക്ടർ ബോർഡ് അംഗം എം.കെ ശ്രീനിവാസൻ, യൂണിയൻ കമ്മിറ്റി അംഗം രഘുനാഥ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജിതൻ ചന്ദ്രൻ, ശാഖായോഗം പ്രസിഡന്റ് എ. എം സദാനന്ദൻ, സെക്രട്ടറി ടി.അജയകുമാർ , വൈസ് പ്രസിഡന്റ് എൻ. ആർ സദാശിവൻ, യൂണിയൻ കമ്മിറ്റി അംഗം അനൂപ് പഞ്ചവടി, ശാഖ കമ്മറ്റി അംഗങ്ങൾ രാജേന്ദ്രൻ, സുധാകരൻ, കുമാരൻ, ഉത്തമൻ, സതീശൻ എന്നിവർ സംസാരിച്ചു.