ഹരിപ്പാട്: സർവോദയ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ഹരിപ്പാടിന്റെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് സൗജന്യ മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. ചിങ്ങോലി പഞ്ചായത്തിലെ 70 കിടപ്പുരോഗികൾക്കുള്ള സൗജന്യ മെഡിക്കൽ കിറ്റകളും, ഡയപ്പറുകൾ, വാക്കർ ,സ്റ്റിക്കുകൾ എന്നിവയുടെ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. സർവ്വോദയ ഹരിപ്പാട് നിയോജക മണ്ഡലം ചെയർമാൻ എസ്. ദീപു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ രഞ്ജിത്ത് ചിങ്ങോലി സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.ജി. ശാന്തകുമാർ, സർവ്വോദയ ജില്ലാ കൺവീനർ ജോൺ തോമസ്, ഡി.സി.സി സെക്രട്ടറിമാരായ രാമചന്ദ്രൻ, ജേക്കബ് തമ്പാൻ, പഞ്ചായത്ത് പ്രസിഡന്റ് എച്ച്. നിയാസ് എന്നിവർ പങ്കെടുത്തു.