ഹരിപ്പാട്: നാളെ ശാന്തിഗിരി ആശ്രമത്തിൽ നവഒലിജ്യോതിർ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ മാറ്റി. ഹരിപ്പാട് നടക്കേണ്ട ആഘോഷ പരിപാടികൾ മാറ്റിയതിന്റെ ഭാഗമായി 3000 പേർക്കുള്ള ഭക്ഷണം വിവിധ സാമൂഹിക അടുക്കളകൾ വഴി വിതരണം ചെയ്തു. ആശ്രമം ഹരിപ്പാട് ഏരിയ ഓഫീസ് ഹെഡ് ആനന്ദജ്യോതിസ്വാമി നേതൃത്വം നൽകി. നഗരസഭാ കൗൺസിലർ സി. രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആശ്രമം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.