ആലപ്പുഴ:പുനഃരധിവാസം ഉറപ്പാക്കാതെ ജില്ലയിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കരുതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു.ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സന്നദ്ധ സംഘടനകൾ വികലാംഗർക്കായി സംഭാവന നൽകിയ സഞ്ചരിക്കുന്ന ചെറിയ കടകൾ പോലും ഉദ്യോഗസ്ഥർ എടുത്തുകൊണ്ട് പോയതായി അദ്ദേഹം പറഞ്ഞു.