s

ആലപ്പുഴ : കാർട്ടൂൺ കലയിലെ തന്റെ ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന മാവേലിക്കരയുടെ സ്വന്തം കാർട്ടൂണിസറ്റ് പ്രൊഫ.വി.സി.ജോണിനെ ലോക കാർട്ടൂണിസ്റ്റ് ദിനത്തിൽ കേരള പൗരാവകാശ വേദി ആദരിച്ചു. കോവിഡ്​19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ലളിതമായി നടന്ന ചടങ്ങ് ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൗരാവകാശവേദി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, റോഷിൻ പൈനുമ്മൂട്, രാജീവ് മുബൈ, സ്റ്റീഫൻ തിരുവാലിൽ എന്നിവർ നേതൃത്വം നൽകി.
1960ലാണ് വി.സി ജോൺ തന്റെ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. 20000ൽ പരം കാർട്ടൂണുകളുടെ രചന നിർവ്വഹിച്ച വി.സി.ജോണിന്റെ ആയിരത്തിൽപരം കാർട്ടൂണുകൾ പല പ്രസിദ്ധീകരണങ്ങളിലൂടെ ജനമനസുകളിൽ എത്തി. ശങ്കർ, അബു എബ്രഹാം, ഒ.വി.വിജയൻ എന്നിവരുടെ വരകളാണ് തനിക്ക് കൂടുതൽ താത്പര്യമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ഡ്രൊണാൾഡ് ട്രംമ്പ് എന്നിവരെ വരയ്ക്കാനാണ് ഏറ്റവും എളുപ്പമെന്നും വി.സി.ജോൺ കൂട്ടിച്ചേർത്തു.