ആലപ്പുഴ:ജീവനക്കാരുടെ ശമ്പളം അവരുടെ സമ്മതം കൂടാതെ പിടിച്ചെടുക്കാനുള്ള ഓർഡിനൻസും സർക്കാർ ഉത്തരവും പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എ.പ്രകാശ് ആവശ്യപ്പെട്ടു. ഫെ​റ്റോ സംഘടനകൾ സംസ്ഥാന വ്യാപകമായി നടത്തിയ സിവിൽ സർവ്വീസ് സംരക്ഷണ ദിനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വണ്ടാനം മെഡിക്കൽ കോളേജിൽ ജില്ലാ പ്രസിഡന്റ് കെ മധു, കായംകുളത്ത് സെക്രട്ടറി എൽ. ജയദാസ്, ചേർത്തലയിൽ വൈസ് പ്രസിഡന്റ് കെ.ആർ വേണു, ആലപ്പുഴ കളക്ടറേ​റ്റിൽ ജോയിന്റ് സെക്രട്ടറി എൽ. ദിലീപ്കുമാർ, ഹരിപ്പാട്ട് വൈസ് പ്രസിഡന്റ് ഉദയകുമാർ, കുട്ടനാട്ടിൽ ജില്ലാ ആഡി​റ്റർ ഷിനിൽ കുമാർ, മാവേലിക്കരയിൽ വൈസ് പ്രസിഡന്റ് ഗോപകുമാർ മധുരാപുരി, ആലപ്പുഴ മിനി സിവിൽ സ്​റ്റേഷനിൽ ബ്രാഞ്ച് സെക്രട്ടറി സി.​ടി ആദർശ് എന്നിവർ ഉദ്ഘാടനം ചെയ്തു.