chpd-a

ചേപ്പാട് : ലോക്ക് ഡൗൺ കാലത്ത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കോർത്തിണക്കി വിനോദവും വിജ്ഞാനവും വിളമ്പുന്ന പരിപാടികൾ വാട്ട്സ് ആപ്പിലൂടെ അവതരിപ്പിക്കുകയാണ് ചേപ്പാട് സൗത്ത് ഗവ.എൽ.പി സ്കൂലെ (കൊട്ടാരം സ്കൂൾ) അദ്ധ്യാപകർ. 'റേഡിയോ ചങ്ങാതി" എന്ന പേരിലുള്ള സ്കൂൾ വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ട്. ഇതിനു പുറമെ അദ്ധ്യാപകർ തയ്യാറാക്കിയ പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം, കഥകൾ, കവിതകൾ, വായന കാർഡ്, വർക്ക് ഷീറ്റ് തുടങ്ങിയവയും വാട്സ് ആപ്പിലൂടെ എത്തും. കുട്ടികൾ തയ്യാറാക്കിയ കര കൗശല ഉത്പന്നങ്ങൾ,ചിത്രങ്ങൾ, സർഗാത്മക കുറിപ്പുകൾ തുടങ്ങിയവ പങ്കു വയ്ക്കുന്നതിനുള്ള അവസരവും ഉണ്ട്.