മാവേലിക്കര: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിലും ചെട്ടിക്കുളങ്ങരയിലുമായി 250ഓളം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ സംഘടന സെക്രട്ടറി എൻ.രാജൻ, ജില്ല സത്സംഗ പ്രമുഖ് എം.ചന്ദ്രശേഖരൻ, പ്രഖണ്ഡ് സെക്രട്ടറി അനിഷ് കൃഷ്ണൻ, ഗണ്ഡ് സെക്രട്ടറി പ്രദീപ് ദാസ്, അനി റാം എന്നിവർ പങ്കെടുത്തു.