a

മാവേലിക്കര: തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു. അരനൂറ്റിമംഗലം തറക്കഴിക്കേൽ തമ്പിയുടെ കൃഷിയാണ് നശിച്ചത്. 160 മൂട് എത്തവാഴയാണ് കാറ്റിൽ ഒടിഞ്ഞുവീണത്. കിഡ്നി മാറ്റിവെച്ച് ചികിത്സയിൽ കഴിയുന്ന തമ്പിയുടെ ഏറെനാളത്തെ അധ്വാനമാണ് ഇതോടെ ഇല്ലാതായത്. കുലച്ചതും കുലയെത്താറായതുമാണ് ഒടിഞ്ഞുവീണ വാഴകളെല്ലാം.