മാവേലിക്കര: ചൂരല്ലൂർ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19മായി ബന്ധപ്പെട്ട് ഭുരിതം അനുഭവിക്കുന്ന 100 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ സുധീർ വിതരണത്തിനുള്ള കിറ്റുകൾ വാർഡ് കോൺഗ്രസ് പ്രസിഡന്റ് എ.ആർ.നാരായണന് കൈമാറികൊണ്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിജു വർഗ്ഗീസ് അദ്ധ്യക്ഷനായി. ചടങ്ങിൽ ഡി.സി.സി അംഗം കുറത്തികാട് രാജൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഡി.അനിൽകുമാർ, സുജിത്ത് ഓമനക്കുട്ടൻ, സിജോ ജോയി എന്നിവർ പങ്കെടുത്തു.