ചേർത്തല:ലോക്ക് ഡൗൺ കാലത്ത് ശ്രീനാരായണ എംപ്ലോയീസ് ഫോറവും ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവന്ദനം പരിപാടിയുടെ മൂന്നാം ഘട്ട മത്സരങ്ങളുടെ ഭാഗമായി ഇന്നു മുതൽ 10 വരെ ചിത്രരചനാ മത്സരം നടക്കും.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശ പ്രകാരം സംഘടിപ്പിക്കുന്ന മത്സരങ്ങൾക്ക് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നല്ല പങ്കാളിത്തമാണ് ലഭിച്ചുവരുന്നത്.
5 മുതൽ10 വയസു വരെയുള്ള കുട്ടികൾക്ക് 'ശ്രീനാരായണ ഗുരുദേവൻ" എന്നതാണ് വിഷയം.വാട്ടർ കളറിലും ക്രയോൺസിലും വരയ്ക്കാം.11 മുതൽ 17 വയസു വരെയുള്ളവർക്ക് വിഷയം 'ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠാ കർമ്മം".വാട്ടർകളറിലാണ് വരയ്ക്കേണ്ടത്.18 വയസിന് മുകളിലുള്ളവർക്ക് 'ശിവഗിരി ശാരദാമഠം" എന്നവിഷയത്തിൽ മത്സരിക്കാം.ചിത്രം വരച്ച് മൊബൈലിലോ കാമറയിലോ പകർത്തി www.snsamabhavana.in എന്ന വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യണം.ഇന്ന് രാവിലെ 10മുതൽ 10ന് ഇന്ത്യൻ സമയം രാത്രി 12 മണിവരെ അപ് ലോഡ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്:കോ-ഓർഡിനേറ്റർമാരായ പി.വി.രജിമോൻ(9446040661),എസ്.അജുലാൽ(9446526859) എന്നിവരുമായി ബന്ധപ്പെടണം.