മാവേലിക്കര: 40000 രൂപയിൽ താഴെ ശമ്പളമുള്ള മുഴുവൻ പ്രവാസികളുടേയും വിമാന ടിക്കറ്റ് ഉൾപ്പടെയുള്ള യാത്രാ ചിലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ആവശ്യപ്പെട്ടു. മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽതാലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ലളിത രവീന്ദ്രനാഥ്, എം.കെ.സുധീർ, സംസ്‌കാര സാഹിതി സംസ്ഥാന സെക്രട്ടറി അനിവർഗീസ്, ഡി.സി.സി അംഗം അജിത്ത് കണ്ടിയൂർ, മണ്ഡലം പ്രസിഡന്റ് രമേശ് ഉപ്പാൻസ്, അജയന്‍ തൈപ്പറമ്പിൽ, എം.രമേശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.