മാവേലിക്കര: സ്ത്രീ പീഡനക്കേസിൽ പ്രതിയായ മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്യണമെന്നും ഹവാല, സ്വർണ്ണ കള്ളക്കടത്ത് ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു യുവമോർച്ച പ്രവർത്തകർ പ്രതിഷേധസമരം നടത്തി. മാവേലിക്കര നിയോജകമണ്ഡലംതല ഉദ്ഘാടനം നഗരസഭ ഓഫീസിനു മുന്നിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി അദ്ധ്യക്ഷനായി. ഏരിയ പ്രസിഡന്റ് ജിതേഷ് നന്ദി പറഞ്ഞു. തഴക്കര പഞ്ചായത്തിൽ നടത്തിയ സമരം യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അമ്പാടി ദിലീപ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഭിജിത്ത് അദ്ധ്യക്ഷനായി. വള്ളികുന്നം പടിഞ്ഞാറ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പരിപാടി അനിൽ വള്ളികുന്നം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഏരിയ പ്രസിഡന്റ് ഷാജി വട്ടയ്ക്കാട് മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച നിയോജകമണ്ഡലം കമ്മിറ്റി അംഗം അഖിൽ നായർ, ബീന വേണു എന്നിവർ സംസാരിച്ചു.

യുവമോർച്ച വള്ളികുന്നം കിഴക്ക് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധം ബി.ജെ.പി വള്ളികുന്നം കിഴക്ക് ഏരിയ പ്രസിഡന്റ് ജയിംസ് ഉദ്ഘാടനം ചെയ്തു. സുബിത്ത് അദ്ധ്യക്ഷനായി. യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത്, നിയോജകമണ്ഡലം കമ്മിറ്റി അംഗം ശ്രീമോൻ നെടിയത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. തെക്കേക്കരയിൽ ബി.ജെ.പി തെക്കേക്കര തെക്ക് പ്രസിഡൻറ് സുദീഷ് ചാങ്കൂർ ഉദ്ഘാടനം ചെയ്തു. ശിവപ്രസാദ് അദ്ധ്യക്ഷനായി. യുവമോർച്ച മണ്ഡലം സെക്രട്ടറി അനൂപ് വരേണിക്കൽ മുഖ്യ പ്രഭാഷണം നടത്തി. വടക്കൻ മേഖല പ്രസിഡന്റ് മുരളിധരൻ സംസാരിച്ചു. ചുനക്കരയിൽ ബി.ജെ.പി ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് സുനിൽ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് അദ്ധ്യക്ഷനായി. രാഹുൽ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. നൂറനാട് ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി കെ.ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. വിഷ്ണു പടനിലം അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സ്റ്റാലിൻ കുമാർ മുഖ്യപ്രഭാഷണം നടത്തി. അരുൺ നന്ദി പറഞ്ഞു. വെട്ടിയാറിൽ ബി.ജെ.പി ഏരിയ പ്രസിഡന്റ് സുനിൽ വെട്ടിയാർ ഉദ്ഘാടനം ചെയ്തു. കൺവീനർ വിഷ്ണു അദ്ധ്യക്ഷനായി. അനന്ദു സംസാരിച്ചു. താമരക്കുളത്ത് ബി.ജെ.പി മണ്ഡലം സെക്രട്ടറി പീയുഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ട്രഷറർ വിഷ്ണു താമരക്കുളം മുഖ്യപ്രഭാഷണം നടത്തി. എരിയ പ്രസിഡന്റ് സന്തോഷ് ചത്തിയറ സംസാരിച്ചു.