ആലപ്പുഴ: ജില്ല ഗ്രീൻസോണിലേക്ക് മാറിയതോടെ ഒരു നിയന്തണവും ഇല്ലാതെ ജനം തെരുവിലിറങ്ങിയത് പൊലീസിനെ വലച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന റോഡുകളിലും ഇടവഴികളിലും പൊലീസിന്റെ പരിശോധന കർശനമായി തുടരുന്നു. ആലപ്പുഴ നഗരത്തിൽ രാവിലെയും വൈകിട്ടും വാഹനതിരക്ക് നിയന്ത്രണാതീതമായിരുന്നു.ഇന്നു മുതൽ നഗരത്തിലെ മാർക്കറ്റുകളിൽ നിയന്ത്രണം നിലവിൽ വരും.
#79 കേസ്, 129 അറസ്റ്റ്
ആലപ്പുഴ: ലോക്ക് ഡൗൺ ലംഘനത്തിന് ജില്ലയിൽ ഇന്നലെ 79 കേസുകൾ രജിസ്റ്റർ ചെയ്തു.129പേർ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം അറസ്റ്റിലായി. അനധികൃതമായി മണൽ കടത്തിയത് ഉൾപ്പെടെ നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ 50 വാഹനങ്ങൾ പിടിച്ചെടുത്ത് രജിസ്റ്റർ ചെയ്ത കേസിൽ 53000 രൂപ പിഴ ഈടാക്കി.