ചേർത്തല: മുഹമ്മ
സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആര്യക്കര അരങ്ങ് സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാ സനൽകുമാർ ആദരിക്കും.പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷനാകും.ആലപ്പുഴ മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.സൈറു ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും.