ആലപ്പുഴ: അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മാടുകളെ കൊണ്ട് വരാനും ഞായറാഴ്ച ഉച്ചവരെ കടകൾ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകണമെന്ന് ആൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കുഞ്ഞായികോയ, ഒ.അഷറഫ് എന്നിവർ ആവശ്യപ്പെട്ടു.

ഇറച്ചി വ്യാപാരം പ്രതിസന്ധിയിലാണ്. സംസ്ഥാനത്തിനകത്തുള്ള കാലിച്ചന്തകൾ നിറുത്തലാക്കുകയും അയൽ സംസ്ഥാനങ്ങളിൽ നിന്ന് മാടുകളെ കൊണ്ടുവരുന്നത് തടയുകയും ചെയ്യുന്നതിനാൽ ആവശ്യമായ മാടുകളെ ലഭിക്കുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.