ചേർത്തല: ലോക്ക്ഡൗൺ നിലവിൽ വന്നശേഷം നിത്യചെലവിന് ബുദ്ധിമുട്ടിയിരുന്ന തങ്കി സെന്റ് ട്രീസാ കോൺവെന്റിലെ എഴുപതോളം അന്തേവാസികൾക്ക് യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു. ജില്ലാ കോ ഓർഡിനേറ്റർ ടി.ടി. ജിസ്‌മോന്റെ നേതൃത്വത്തിൽ ഒരു മാസത്തേക്കുള്ള നിത്യോപയോഗ സാധനങ്ങളാണ് എത്തിച്ചുനൽകിയത്.
സ്‌പോൺസർഷിപ്പിലൂടെയും സുമനസുകളുടെ സംഭാവനകളിലൂടെയുമാണ് കോൺവെന്റിലെ അന്തേവാസികളുടെ ചെലവ് കണ്ടെത്തിയിരുന്നത്. ലോക്ക് ഡൗണിനുശേഷം സംഭാവനകൾ ഒന്നും ലഭിക്കാതിരുന്നതാണ് ഭക്ഷണം പോലും പ്രതിസന്ധിയിലാകാൻ കാരണം.ചേർത്തലയിലെ യുവജന കൂട്ടായ്മയായ സീ-ടീം ആണ് വിഷയം ടി.ടി. ജിസ്‌മോന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മദർ സുപ്പീരിയർ സാധനങ്ങൾ ഏറ്റുവാങ്ങി. സി ടീം അംഗങ്ങളായ ആദിത്യലാൽ,അജയ് ജ്യൂവൽ കുര്യാക്കോസ്,നൃപൻ റോയി,അരുൺ ശാന്തകുമാർ,അഡ്വ.മനു ഹർഷകുമാർ,യദു കൃഷ്ണകുമാർ, പൊതുപ്രവർത്തകരായ കെ.കെ.പ്രഭു,എൻ.എ. അമൽ,അനൂപ്,സുനിൽ പനയ്ക്കൽ,സൈബു എന്നിവർ പങ്കെടുത്തു.