mask-box

ആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സൗജന്യ മാസ്ക് ബോക്സുകൾ സ്ഥാപിച്ചു.

വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മാസ്ക് ബോക്സുകളുടെ ഉദ്ഘാടനം നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ,ഡി.സി.സി മെമ്പർ ഷാജി ഉടുമ്പാക്കൽ എന്നിവർ നിർവഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജു താഹ,കെ.എസ്‌.യു അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നായിഫ് നാസർ,ഹസൻ ആലപ്പുഴ,അൻസിൽ അഷ്‌റഫ്,നിഷാദ്,റിയാസ്, തുടങ്ങിയവർ പങ്കെടുത്തു.