ചേർത്തല:കെ.എസ്.ആർ.ടി.സിയെ തകർക്കുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെ കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രതിഷേധ സമരം നടത്തി. സംസ്ഥാന ട്രഷറർ ടി.പി. വിജയൻ ഉദ്ഘാടനം ചെയ്തു. ചേർത്തല യൂണിറ്റ് പ്രസിഡന്റ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി.