ചേർത്തല: ചേർത്തല തെക്ക് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ് ഷാഹുൽ ഹമീദ് 5001 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മാസം 2500 രൂപയാണ് ഷാഹുൽ ഹമീദിന്റെ ശമ്പളം. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) അംഗമായ ഷാഹുലിന്റെ കൊച്ചുമകൾ, ആറുമാസം പ്രായമായ അയറ മറിയത്തിൽ നിന്നു കഞ്ഞിക്കുഴി സഹകരണ സംരക്ഷണസമിതി ചെയർമാൻ എസ്.രാധാകൃഷ്ണൻ തുക ഏറ്റുവാങ്ങി.ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് ഇലഞ്ഞിയിൽ,ഗ്രാമപഞ്ചായത്ത് അംഗം ബി.സലിം,വി.വിനോദ്,ബാങ്ക് സെക്രട്ടറി ഡി.ബാബു,വി.എസ്.പുഷ്പരാജ് എന്നിവർ പങ്കെടുത്തു.