tv-r

അരൂർ: എരമല്ലൂരിലെ ആദ്യകാല സ്വർണ്ണാ വ്യാപാര സ്ഥാപനമായ പത്മനാഭ ജൂവലറിയുടെ ഉടമ എരമല്ലൂർ പാർവതി മന്ദിരത്തിൽ കെ.പി. ഭാസ്കരന്റെ അടിയന്തരത്തിനായി വാങ്ങിയ പച്ചക്കറി വിഭവങ്ങൾ കുടുംബാംഗങ്ങൾ എഴുപുന്ന പഞ്ചായത്തിന്റെ സമൂഹ അടുക്കളയ്ക്ക് കൈമാറി. 20നാണ് ഭാസ്കരൻ മരിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ സമൂഹത്തിനും സദ്യ നൽകുക എന്ന ആശയത്തിലൂന്നിയാണ് സമൂഹ അടുക്കളയിലേക്ക് വിഭവങ്ങൾ നൽകിയത്. എഴുപുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ശോഭ വിഭവങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ വാർഡ് അംഗം ഷാബുരാജ് , പി.എസ്.ജയ, കെ.പി. ഭാസ്കരന്റെ മക്കളായ പി.ബി.അനിൽ കുമാർ, സുനിൽ കുമാർ, ജുബിൽ കുമാർ, വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.