വള്ളികുന്നം: കെ.എസ്.കെ.ടി.യു വള്ളികുന്നം പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കര കൃഷി ജില്ലാ പ്രസിഡന്റ് കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എൻ.മോഹൻകുമാർ, എസ്.രാജേഷ്, ജി.മുരളി, എ.പ്രഭാകരൻ, പി.കെ ഗോപാലൻ, കെ.വി അഭിലാഷ് കുമാർ, റജിൻ, ഇ.റസിയ, ശോഭനാ ദേവി അന്തർജ്ജനം തുടങ്ങിയവർ പങ്കെടുത്തു. തെക്കേമുറി വാളക്കോട്ട് ചിത്താഴ അബ്ദുൾ ഗഫൂർ, കന്നിമേൽ തുണ്ടിൽ പുത്തൻവീട്ടിൽ അഷറഫ് എന്നിവർ സൗജന്യമായി കൃഷിക്കായി വിട്ടു നൽകിയ ഭൂമിയിലെ രണ്ട് ഏക്കറിൽ ചേന, ചീനി, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, എന്നിവയും ഒരേക്കറിൽ കര നെല്ലുമാണ് കൃഷി ചെയ്യുന്നത്.