അമ്പലപ്പുഴ: പുറക്കാട്, അമ്പലപ്പുഴ ഭാഗങ്ങളിൽ ഇന്നലെ രാത്രി 7.30 ഓടെ അന്തരീക്ഷത്തിൽ ക്രമാതീതമായി പുക വ്യാപിച്ചത് പരിഭ്രാന്തി പരത്തി. ഇതോടെ പൊലീസ് സ്റ്റേഷനുകളിലേക്കും അഗ്നിശമന ഓഫീസുകളിലേക്കും ഫോൺ വിളികളുടെ ബഹളമായിരുന്നു.
വീയപുരത്ത് കൊയ്ത്തു കഴിഞ്ഞ പാടശേഖരത്ത് കർഷകർ തീയിട്ടതാണ് പുകയ്ക്കു കാരണമെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു. വീടുകളിലിരുന്ന കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. ഒരു മണിക്കൂറിനു ശേഷമാണ് പുകയ്ക്കു ശമനമായത്