ഹരിപ്പാട്: കേരള എൻ.ജി.ഒ.സംഘ് സിവിൽ സർവ്വീസ് സംരക്ഷണ ദിനം ആചരിച്ചു. സംസ്ഥാന സർക്കാർ കരിനിയമങ്ങൾ പിൻവലിക്കുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹരിപ്പാട് റവന്യൂ ടവറിന് മുൻപി​ൽ പ്ലക്കാർഡുകളുമായി​ സാമൂഹ്യ അകലം പാലിച്ചാണ് സമരം നടത്തിയത്. എൻ.ജി.ഒ.സംഘ് സംസ്ഥാന സെക്രട്ടറി എ.പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ഉദയകുമാർ, ബ്രാഞ്ച് പ്രസിഡന്റ് എസ്.രവികുമാർ ,സെക്രട്ടറി ഓമനക്കുട്ടൻ, ബിജു എന്നിവർ നേതൃത്വം നൽകി.