ഹരിപ്പാട്: കുടുംബശ്രീ അംഗങ്ങൾക്ക് വായ്പാ വിതരണത്തിൽ കാലതാമസം വരുത്തുകയും, ഉപാധികളില്ലാതെ 20000/- രൂപ വായ്പ നൽകാമെന്ന വാഗ്ദാനവും പാലിക്കാത്തതിലും പ്രതിഷേധിച്ച് ആറാട്ടുപുഴ സൗത്ത്-നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന സമരം ഡി.സി.സി സെക്രട്ടറി അഡ്വ.വി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.എസ് സജീവൻ, നോർത്ത് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്ചുശശിധരൻ, പഞ്ചായത്തംഗം രത്നമ്മ രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി