ഹരിപ്പാട്: കുടുംബശ്രീ അംഗങ്ങൾക്ക് വായ്പാ വിതരണത്തിൽ കാലതാമസം വരുത്തിയതിലും, ഉപാധികളില്ലാതെ 20000/- രൂപ വായ്പ നൽകാമെന്ന വാഗ്ദാനം പാലിക്കാത്തതിലും പ്രതിഷേധിച്ച് ചിങ്ങോലി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലജ് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജിത്ത് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.ജി. ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പ്രസിഡൻ്റ് എച്ച്.നിയാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സജിനി, സി.ഡി.എസ് ചെയർപേഴ്സൺ ഷീജ റഷീദ്, വൈസ് പേഴ്സൺ വിജിത, ഷൈലജ, ശോഭ എന്നിവർ പങ്കെടുത്തു.