കായംകുളം: കൃഷ്ണപുരം മണ്ഡലം കോൺഗ്രസ് 15-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 250 നിർദ്ധന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്‌ദുൾ നാസർ ഉദ്ഘാടനം ചെയ്തു. നവാസ് വലിയവീട്ടിൽ, വി.വേണു, കെ.ചിതംബരൻ, ഗോപാലപിള്ള, അനില തുടങ്ങിയവർ നേതൃത്വം നൽകി.