കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് ശ്രീകുറക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ ഇന്നും നാളെയും ലളിതമായ ചടങ്ങുകളോടെ നടക്കും. ഭക്തജനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി ക്ഷേത്രചടങ്ങുകളൊഴിച്ച്‌ മറ്റ്‌ ചടങ്ങുകൾ ഒഴിവാക്കിയതായി ദേവസ്വം പ്രസിഡന്റ് ഋഷികേശ് അമ്പനാട്ട് അറിയിച്ചു.