ആലപ്പുഴ: കുട്ടനാട്, പാലക്കാട് , തൃശൂർ എന്നിവിടങ്ങളിലെ നെല്ല് സംഭരണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
ഈർപ്പത്തിന്റെ പേരിൽ മില്ലുടമകൾ അന്യായമായി അധികനെല്ല് ഈടാക്കുന്ന സാഹചര്യം മൂലം 15 കിലോ നെല്ല് വരെ നഷ്ടപ്പടുമെന്നും പാറക്കാടൻ പറഞ്ഞു.