ആലപ്പുഴ: ജില്ലയിൽ ഇന്നലെ 873 പേരെ കൊവിഡ് നിരീക്ഷണപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. 548 പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിൽ 13 പേരാണുള്ളത്. അഞ്ചു പേർ കായംകുളം ഗവ. ആശുപത്രിയിലും എട്ടുപേർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. 42 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഇന്നലെ ഫലമറിഞ്ഞ 108 സാമ്പിളുകളും നെഗറ്റീവ് ആണ്.