ആലപ്പുഴ: കൊവിഡ് വ്യാപനം മൂലം തൊഴിൽ നഷ്ടമായവർക്ക് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ നിന്നുള്ള 1000 രൂപ ധനസഹായത്തിനുള്ള അപേക്ഷ 31 വരെ സ്വീകരിക്കും.

അപേക്ഷ ജില്ല ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ഇ മെയിലായോ ലഭിക്കണം. കേരള കൈത്തൊഴിലാളി വിദഗ്ധതൊഴിലാളി ക്ഷേമപദ്ധതിയിൽ അംഗത്വം എടുത്ത ശേഷം 2016 ഫെബ്രുവരിയിൽ നിലവിൽ വന്ന പുതുക്കിയ പദ്ധതിയിൽ പ്രതിമാസം 100 രൂപ നിരക്കിൽ അംശാദായം അടച്ച് അംഗത്വം എടുക്കുവാൻ കഴിയാതെ വന്ന ക്ഷേമനിധി അംഗങ്ങൾക്ക് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിൽ അംഗത്വം നേടാനും ധനസഹായത്തിന് അപേക്ഷിക്കുവാനും അവസരം ഉണ്ട്. അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇ മെയിൽ വിലാസം unorganisedwssbalpy@gmail.com.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0477 2241455.