ambala

അമ്പലപ്പുഴ : ട്രാഫിക്ക് സിഗ്നൽ കണ്ട് സ്കൂട്ടർ പെട്ടെന്നു നിറുത്തിയപ്പോൾ, പിന്നിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു . കോമന കിഴക്കേ തുണ്ടിൽ മധുസൂദനന്റെ ഭാര്യ വസന്തകുമാരിയാണ് (57) മരിച്ചത്. അമ്പലപ്പുഴ കച്ചേരി മുക്കിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. അമ്പലപ്പുഴ ജംഗ്ഷന് കിഴക്ക് പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരിയായ വസന്തകുമാരി പെട്രോളടിക്കാനായി പോകുന്നതിനിടെ സിഗ്നൽ കണ്ടു സ്കൂട്ടർ നിറുത്തിയപ്പോഴാണ് ടിപ്പറിടിച്ചത്. മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ:അപർണ, അഭിലാഷ് (ഗൾഫ്). മരുമകൻ:രാഹുൽ.